കെഎസ്ഇബി ഓഫീസിനു മുമ്പില്‍ അനധികൃത കൊതുക് വളര്‍ത്തുകേന്ദ്രം
മഴക്കും മാറാരോഗത്തിനുമെതിരെ നാട് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുമ്പോഴും മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിന് മുന്‍പില്‍ ഓവുചാല്‍ കൊതുക് വളര്‍ത്തു കേന്ദ്രമായി മാറുന്നു.കറന്റ് ബില്ലടക്കം അടക്കാന്‍ എത്തുന്നവര്‍ കടന്നു പോകുന്ന വഴിയായിട്ടും കെട്ടികിടക്കുന്ന മലിനജലം ഒഴിവാക്കുന്നതിനോ കൊതുക് ശല്ല്യം അകറ്റുന്നതിനോ ആരോഗ്യ വകുപ്പോ മറ്റ് അധികൃതരോ ശ്രമിക്കുന്നില്ല.
കറന്റ് ബില്ലടക്കം നിരവധി പേര്‍ ഈ ഓവ് ചാലും കടന്നാണ് ഓഫീസിലേക്ക് എത്തുന്നത്. പകര്‍ച്ച പനിയടക്കം പടര്‍ന്നു പിടിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓവ് ചാലിലെ വെള്ളം ഒഴുക്കിവിടാനുള്ള ഒരു നടപടിയും അധികൃതരാരും ശ്രദ്ധിക്കുന്നുമില്ല. ഓഫീസിന് മുന്‍ഭാഗം വരെ ഓവുചാല്‍ നിര്‍മ്മിച്ചെങ്കിലും സമീപത്തെ ഒരു വീട്ടിമരംമുറിക്കുന്നത് സംബദ്ധിച്ച തീരുമാനം കാരണം ഓവുചാലിന്റെ പണി ഇവിടം കൊണ്ട് നിര്‍ത്തിവെക്കുകയായിരുന്നു. ഓവുചാല്‍ നീട്ടാനുള്ള തീരുമാനം എടുത്തില്ലെങ്കില്‍ ഇവിടം എന്നും കൊതുക് വളര്‍ത്തു കേന്ദ്രമായി മാറുകയും ചെയ്യും.