ഉദ്ഘാടനത്തിനൊരുങ്ങി മാനന്തവാടി ചെറുപ്പുഴ പാലം
ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ ഉദ്ഘാനത്തിനൊരുങ്ങി മാനന്തവാടി – ചെറുപുഴ പാലവും തവിഞ്ഞാല്‍ റോഡും.4 കോടി രൂപാ ചിലവില്‍ പാലവും 2.35 കോടി രുപാ ചിലവില്‍ റോഡുമാണ് നിര്‍മ്മിച്ചത്.പാലത്തിന്റെയും റോഡിന്റെയും പണികള്‍ മാസങ്ങള്‍ക്ക് മുന്‍പ് തീര്‍ന്നെങ്കിലും മാനന്തവാടിയിലെ രാഷ്ട്രീയക്കാരുടെ ചക്കളത്തി പേരാണ് ഉദ്ഘാടനം നീളാന്‍ ഇടയായതെന്നാണ് പിന്നാമ്പുറ സംസാരം.28 ന് മന്ത്രി ജി.സുധാകരനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക..ചെറുപ്പുഴ ഒഴകോടി കാരുടെ ചിരകാല സ്വപ്നമായിരുന്നു മാനന്തവാടി ചെറുപ്പുഴയിലെ പാലം. മഴ കാലമായാല്‍ നിലവിലുണ്ടായിരുന്ന ചെറിയപാലം വെള്ളത്തിലാവുന്നതോടെ ഒരു പ്രദേശമാകെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥക്കാണ് പാലംപൂര്‍ത്തിയായതോടെ മാറ്റം വന്നത്.കഴിഞ്ഞ യു.ഡി.എഫ്.ഭരണകാലത്ത് മന്ത്രിയായിരുന്ന പി.കെ.ജയലക്ഷമി മുന്‍കൈ എടുത്താണ് 4 കോടി രൂപ ചിലവില്‍ പാലം പണി നടത്തിയത്.മാനന്തവാടി മുതല്‍ തവിഞ്ഞാല്‍ വരെ റോഡിന്റെ നിര്‍മ്മാണത്തിനുള്ള അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്ക് സാക്ഷനുകള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ആയതെങ്കിലും റോഡിനുള്ള 2.35 കോടി രൂപ ഒ.ആര്‍.കേളു എ.എല്‍.എ.മുന്‍കൈ എടുത്താണ് കൊണ്ട് വന്നത്.പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും രാഷ്ട്രീയത്തിലെ ചില ചക്കളത്തിപോരില്‍ ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു.എന്തായാലും പാലവും റോഡും ഉദ്ഘാടനം നടത്തുന്നത് നാട്ടുകാര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത് 28 ന് ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ എം.എല്‍.എ.മാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും നാട്ടുകാരും പങ്കാളികളാവും.28 ന് തന്നെ കെല്ലൂര്‍ – ചേര്യംകൊല്ലി- കമ്പളക്കാട് റോഡ് പ്രവര്‍ത്തി ഉദ്ഘാടനവും മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും.