ജൈവപച്ചക്കറികൃഷി നടീല്‍ മത്സര൦
മാനന്തവാടി> വാളാട് അലാറ്റില്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തിന്‍റെ കീഴിലുള്ള കൈരളി സ്വാശ്രയ സംഘത്തിന്‍റെ നേതൃത്വത്തില്‍ വാളാട് ഇല്ലത്ത്മൂലയില്‍ ജൈവപച്ചക്കറികൃഷി നടീല്‍ മത്സര൦ സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ കെ ജി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൈരളി സ്വാശ്രയ സംഘം പ്രസിഡന്റ് ദിപിന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ക്ഷീരോല്‍പാദക സഹകരണസംഘ൦ പ്രസിഡന്റ് എന്‍ എം ആന്റണി, സെക്രട്ടറി സിനി, രേഖബെന്നി, യു എ പുരുഷോത്തമന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.