മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ സര്‍ക്കാര്‍ വഞ്ചനക്കെതിരെ കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി.എല്ലാ ജില്ലകളിലും മികച്ച ചികില്‍സാ സൗകര്യമുള്ള ആശുപത്രികള്‍ മെഡിസെപ്പ് പരിധിയിലില്ലെന്നും അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും 250 രൂപ വീതം പ്രീമിയം മാസം തോറും പിരിച്ചെടുത്ത് കുത്തക ഭീമനായ റിലയന്‍സിന് കൊടുക്കുന്നതിലൂടെ നവ ലിബറല്‍ നയങ്ങളാണ് ഇടതു സര്‍ക്കാര്‍ പിന്തുടരുന്നതെന്നന്നും കെ.പി.എസ്.ടി.എ ആരോപിച്ചു.ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് ടോമി ജോസഫ്, സുരേഷ് ബാബു
വാളല്‍, പി.എസ്.ഗിരീഷ് കുമാര്‍, എം.എം.ഉലഹന്നാന്‍, അബ്രഹാം കെ മാത്യു,
എം.വി.രാജന്‍ പി.അജീഷ് പി.ജെ.സെബാസ്റ്റ്യന്‍, നേമിരാജന്‍,എന്നിവര്‍
നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post