ലഹരി വിരുദ്ധ ബോധവല്‍ക്കരണ കൂട്ടയോട്ടം
ലഹരിവിരുദ്ധ വിദ്യാര്‍ത്ഥി സമൂഹം നല്ല നാളേക്കായി എന്ന മുദ്രാവാക്യമുയര്‍ത്തി കല്ലോടി സെന്റ്. ജോസഫ്സ് യു. പി സ്‌കൂളിലെ സ്‌പോര്‍ട്‌സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അണിചേര്‍ന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ കൂട്ടയോട്ടം ജനശ്രദ്ധ പിടിച്ചു പറ്റി. രണ്ടേനാലില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷര്‍ഫുദ്ധീന്‍ ബോധക്കരണ ക്ലാസ്സ് എടുത്തു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍. അഗസ്റ്റിന്‍ പുത്തന്‍പുര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മ്മാരായ എം.പി.വല്‍സന്‍, ബിന്ദുജോണ്‍ വാര്‍ഡ് മെമ്പര്‍ നജീബ് മണ്ണാര്‍, പി ടി എ മെമ്പര്‍മ്മാര്‍ ,കായികാധ്യാപകര്‍ അര്‍ജുന്‍ തോമസ് എന്നിവരും കൂട്ടയോട്ടത്തില്‍ പങ്കാളികളായി ഫ്‌ലാഷ്‌മോബ് ലഹരി വിരുദ്ധ ബോധവത്ക്കരണ കൂട്ടയോട്ടം മികവുറ്റതാക്കി മാറ്റി.