തോട് കയ്യേറി സ്വകാര്യവ്യക്തി കമ്പിവേലി സ്ഥാപിച്ചതുവഴി വെള്ളംകയറി കൃഷിനശിക്കുന്നതായി പരാതി. വേങ്ങൂര്‍വയല്‍ ഓലിയാംമേല്‍ ബൈജുവാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്.
തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതായും ഇതുവഴി തന്റെ കൃഷിയിടത്തിലേക്ക് വെള്ളംകയറുന്നതായും ബൈജുപറയുന്നു. ഇതുസംബന്ധിച്ച് കൃഷിഭവന്‍,വില്ലേജ് ഓഫീസ്, ബത്തേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ പരാതിനല്‍കി.തന്റെ പരാതിയിന്മേല്‍ അന്വേഷണം നടത്തി തന്റെ കൃഷികള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഈ കര്‍ഷകന്റെ ആവശ്യം.