വെള്ളപ്പൊക്കഭീഷണി നേരിടുന്ന ബത്തേരി താലൂക്കിലെ 110 കുടുംബങ്ങളുടെ പുനരധിവാസത്തിന് തുടക്കമായി. ഒരു പതിറ്റാണ്ടുകാലത്തെ കോളനിക്കാരുടെ ആവശ്യത്തിനാണ് ഇതോടെ സാഫല്യമാവുന്നത്. ഒരോ കുടുംബത്തിനും പത്ത് സെന്റ് ഭൂമിയും വീടുമാണ് പദ്ധതിയിലൂടെ നല്‍കുന്നത്.
ബത്തേരി താലൂക്കിലെ ആറ് കോളനികളില്‍പ്പെടുന്ന 110 കുടുംബങ്ങളുടെ വെള്ളപ്പൊക്ക പുനരധിവാസ പദ്ധതിക്കാണ് ഇന്ന് തുടക്കമായിരിക്കുന്നത്. മഴക്കാലത്ത് വെള്ളം കയറി ഒറ്റപ്പെടുന്ന പുല്‍്പ്പള്ളിയിലെ 27, മീനങ്ങാടി പഞ്ചായത്തിലെ അത്തിനിലം 5, നെന്മേനിയിലെ വെള്ളച്ചാലിലെ 9, നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട് 35, ചാടകപ്പുര 19, പുഴംകുനി 12 എന്നിങ്ങനെ 110 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിക്കുന്നത്. ഇവര്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി ഓരോകുടുംബത്തിനും പത്ത് സെന്റ് ഭൂമിയും വീടും അടങ്ങിയി പദ്ധതിയാണ് നടപ്പാക്കുന്നത്. ആദ്യം ഭൂമി നല്‍കി പിന്നീട് മൂന്ന് മാസത്തിനുള്ളില്‍ വീട് നല്‍കും. ഈ പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 56 കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ കൈവശരേഖ കൈമാറി. ഇതോടെ ഒരു പതിറ്റാണ്ട് കാലത്തെ കോളനിക്കാരുടെ ആവശ്യമാണ് സഫലമാവുന്നത്.