കനത്ത മഴയില്‍ സുരക്ഷാമതില്‍ തകര്‍ന്നു

0

ലക്ഷങ്ങള്‍ ചിവലവഴിച്ച് നിര്‍മിച്ച വീടിന്റെ സുരക്ഷാമതില്‍ കനത്ത മഴയില്‍ തകര്‍ന്നു.പടിഞ്ഞാറത്തറ കുപ്പാടിത്തറ മാനിയില്‍ ഷേക്ക് മൊയ്തൂവിന്റെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്.പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട മാനിയില്‍ ചമ്പകച്ചാല്‍ റോഡിനേട് ചേര്‍ന്ന് നിര്‍മിച്ച കരിങ്കല്‍ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞ് താഴുകയായിരുന്നു.എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് ലക്ഷത്തോളം രൂപാ ചിലവിലാണ് വീടിന് സുരക്ഷാമതില്‍ നിര്‍മിച്ചത്.കഴിഞ്ഞ പ്രളയകാലത്ത് വീടിന് സമീപം വെള്ളമുയര്‍ന്ന് മതിലിന്റെ പകുതി വരെ വെള്ളത്തിനടിയിലായിരുന്നു.ആ സമയത്ത് മതിലിനോട് ചേര്‍ന്ന മണ്ണ് ഒലിച്ചുപോയതാവാം മതിലിടിയാന്‍ കാരണമെന്നാണ് കണക്കാക്കുന്നത്.തകര്‍ന്നു കിടക്കുന്ന റോഡിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോവുന്നതും മതിലിന് വിള്ളല്‍ സംഭവിക്കാനിടയാക്കി.മതില്‍ തകതര്‍ന്നമതോടെ വീട് അപകടഭീഷണിയിലാണ്.വീടിന്റെ മുറ്റത്ത് നിന്നും കൂടുതല്‍ മണ്ണ് ഇടിഞ്ഞാല്‍ വീടിന്റെ അടിത്തറയെയും ബാധിക്കുമെന്ന ആശങ്കയിലാണ് കുടുംബം താമസിക്കുന്നത്.എത്രയും വേഗത്തില്‍ മതില്‍കെട്ടി നല്‍കാന്‍ സഹായമുണ്ടാവണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!