ബത്തേരി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കില്‍ ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേശീയ ആരോഗ്യദൗത്യം സ്റ്റേറ്റ് മാനേജിംഗ് ഡയറക്ടര്‍ വി കേശവേന്ദ്രകുമാര്‍. ആശുപത്രിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി ആശുപത്രി സന്ദര്‍ശിച്ച ശേഷം വയനാട് വിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്തേരി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കിലെ ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നാലുമാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തഅതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കൂടാതെ ഡിപിഒ ഡിഎംഒ തലത്തില്‍ ആഴ്ചയില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നിര്‍ദ്ദേശം നല്‍കിയാതായി എന്‍എച്ച്എം സ്റ്റേറ്റ് മാനേജിംഗ് ഡയറക്ടര്‍ വി കേശവേന്ദ്രകുമാര്‍ പറഞ്ഞു. നിലവില്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൂര്‍ണ്ണമായും ആശുപത്രിയടെ പ്രവര്‍ത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റാന്‍ സാധിച്ചിട്ടില്ല. രണ്ട് ലിഫ്റ്റ്, ലാമിനാര്‍ ഫ്ലോര്‍ ഏസി, രണ്ട് മെഡിക്കല്‍ ഐസിയു, നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം, പഴയബ്ലോക്കുമായി ബന്ധിക്കുന്ന ഫ്ലൈഓവര്‍ എന്നിവ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പൂര്‍ണ്ണതോതില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റാന്‍ സാധിക്കു. ഈപ്രവര്‍ത്തികളാണ് ഡിസംബറിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടടക്കം ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.