മനുഷ്യാവകാശ ലംഘനങ്ങള്‍ അറിയാത്ത ജില്ലാ ഭരണകൂടം

0

തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് തൊഴില്‍ വകുപ്പിനറിയില്ല. നിയമ സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ തൊഴില്‍ പ്ലാന്റേഷന്‍ വകുപ്പുകള്‍ വീഴ്ച്ച വരുത്തിയതായി ആക്ഷേപം. തേയില തോട്ടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്നത് കൂലി അടിമകളായെന്ന് റിപ്പോര്‍ട്ട്. പ്രദേശിക തൊഴിലാളികളുടെ കുറവ് വന്നപ്പോള്‍ തോട്ടം മാനേജ്‌മെന്റുകള്‍ നേരിട്ടാണ് ബിഹാര്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ ദിവസകൂലിക്കാരായി ഇറക്കുമതി ചെയ്തത്. സാധാരണ തൊഴിലാളികള്‍ രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 1 മണി മുതല്‍ വരെയുമാണ് ജോലി ചെയ്യുന്നതെങ്കില്‍ രാവിലെ മുതല്‍ രാത്രി വരെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന അടിമ വേലക്കാരാണ് ഇതര സംസ്ഥാനക്കാര്‍. ഇവര്‍ക്ക് സംഘടനകളോ രക്ഷാ സംവിധാനങ്ങളോ ഇല്ല. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ നിര്‍വചിക്കുന്ന കേന്ദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് തോട്ടം മേഖലയില്‍ നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!