വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്റെ പരിച്ഛേദങ്ങളാവണം മന്ത്രി കെ.ടി.ജലീല്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്റെ പരിച്ഛേദങ്ങളാവണമെന്ന് മന്ത്രി കെ.ടി.ജലീല്‍. മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ പുതുതായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെയും ലൈബ്രറി, നവീകരിച്ച ഓഡിറ്റോറി യത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അനുവദിക്കപ്പെട്ട സൗകര്യങ്ങള്‍ മികച്ച വിജയത്തിന് ഉപകാരപ്പെടുത്തണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.ഒരു കോളേജ് ഉണ്ടാവുന്നത് ആ നാടിന്റെ സുഹൃദമാണ്.പൊതു വിദ്യാലയങ്ങള്‍ ഇന്ന് നാടിന്റെ അറിവുകളാവുന്നതോടൊപ്പം അത്യാധുനി സൗകര്യങ്ങളൊരുക്കുക കൂടി ചെയ്യുകയാണ് സര്‍ക്കാര്‍.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മൂന്നര ലക്ഷത്തോളം കുട്ടികള്‍ മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി എത്തി ചേര്‍ന്നതായി മന്ത്രി പറഞ്ഞു.ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എന്‍.പ്രഭാകരന്‍, ടി.ഉഷാകുമാരി, ബ്ലോക്ക് മെമ്പര്‍ എം.പി.വത്സന്‍, ഗ്രാമ പഞ്ചായത്ത് അംഗം സി.സി. ജോണി, പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് സായ്‌റാം, ജസ്റ്റിന്‍ ബേബി, പി.വി.എസ്.മൂസ, ജോസ് തലച്ചിറ, കണ്ണന്‍കണിയാരം, അഖില്‍ പ്രേം സി, സി.മമ്മു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.