പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടണം മന്ത്രി കെ.ടി ജലില്‍
പൊതു വിദ്യാലയങ്ങള്‍ ദുര്‍ബലമായ കാലഘട്ടത്തിലാണ് കേരളത്തില്‍ മത വര്‍ഗ്ഗീയ ശക്തികള്‍ ശക്തിപ്പെട്ടത് എന്നും പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെട്ടതോടെ കേരളത്തിലെ മത വര്‍ഗ്ഗീയ ശക്തികളുടെ ശവപ്പെട്ടിക്ക് ആണിയടിച്ചുയെന്നും മന്ത്രി കെ.ടി ജലില്‍. തൃശ്ശിലേരി ഗവ: ഹയര്‍സെക്കണ്ടറി സ്‌കുളില്‍പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.പൊതു വിദ്യാലയം ശക്തമാകുന്നതോടെ ആ നാട്ടിലെ മത വര്‍ഗ്ഗിയ ചെറുക്കാന്‍ കഴിയുകയുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് സൗഹൃദവും സ്‌നേഹവും പങ്ക് വയ്ക്കാന്‍ പൊതു വിദ്യാലയങ്ങളില്‍ മാത്രമേ കഴിയുകയുള്ളുയെന്നും നമ്മള്‍ എത്ര പുരോഗതി നേടിയാലും പൊതു വിദ്യാലയങ്ങള്‍ ദുര്‍ബലമായാല്‍ ആ നാട്ടില്‍ ഒരു വികസനവും ഉണ്ടാകില്ലന്നും അതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.മാനന്തവാടി എം എല്‍ എ .ഒ ആര്‍ കേളു അദ്ധ്യക്ഷനായിരുന്നു.ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.ഓര്‍മ്മമരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡണ്ട് എ പ്രഭാകരന്‍ നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ എന്‍ പ്രഭാകരന്‍.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു, പി.വി ബാലകൃഷ്ണന്‍ ഡാനിയേല്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.