ചുണ്ടേല്‍ എസ്റ്റേറ്റിലൂടെയുള്ള അഞ്ചുകിലോമീറ്റര്‍ റോഡില്‍ പകുതിഭാഗവും പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. എട്ടുവര്‍ഷം മുന്‍പാണ് ഈ റോഡ് ടാര്‍ ചെയ്തത്. റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.പൊഴുതനയിലേക്കും വെങ്ങപ്പള്ളിയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡായതിനാല്‍ നിരവധി പേരാണ് ഈ റോഡ് ആശ്രയിക്കുന്നത്. പ്രദേശത്ത് ക്രഷര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ദിവസവും നൂറുകണക്കിന് ടിപ്പര്‍ ലോറികള്‍ ഇത് വഴി എത്തുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് റോഡ് പണി ആരംഭിച്ചുവെങ്കിലും പിന്നീട് പ്രവര്‍ത്തി നിര്‍ത്തിവെക്കുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.