മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാള്‍ അപകട ഭീഷണിയില്‍

0

വൈദ്യുതിയും വെള്ളവുമില്ല,കെട്ടിടം ജീര്‍ണ്ണാവസ്ഥയിലും മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാള്‍ അപകട ഭീഷണിയില്‍.1984ലാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചത്.ചുരുങ്ങിയ നിരക്കില്‍ വാടകക്ക് ലഭിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ ജീര്‍ണാവസ്ഥയിലായതോടെ വലിയ തുക നല്‍കി മറ്റ് സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായി പരിപാടി സംഘടിപ്പിക്കുന്ന സംഘാടകര്‍.മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴില്‍ ക്ലബ് കുന്നിലുള്ള ശോചനീയാവസ്ഥയിലുള്ളതും അപകടാവസ്ഥയിലുമുള്ള ടൗണ്‍ ഹാളാണ് വാടകക്ക് നല്‍കുന്നത്.ടൗണ്‍ ഹാളിന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഹാളിനോട് ചേര്‍ന്നുള്ള അപകടാവസ്ഥയിലുള്ള ഹാള്‍ ഉപയോഗിക്കില്ലെന്നും, അവിടെ ആരെയുംപ്രവേശിപ്പിക്കില്ലെന്നും ഉള്ള സത്യവാങ്ങ്മൂലം എഴുതി നല്‍കിയാല്‍ മാത്രമേ ടൗണ്‍ ഹാള്‍ വാടകക്ക് നല്‍കുകയുള്ളൂ.1982സെപ്തംബര്‍ 24 ന് അന്നത്തെ പഞ്ചായത്ത്യ ഡയറക്ടര്‍ എം.സുബ്ബയ്യന്‍ തറക്കല്ലിട്ട മാനന്തവാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ കം ആന്റ് കല്ല്യാണമണ്ഡപം പ്രവ്യത്തി പൂര്‍ത്തിയാക്കി 1984 സെപ്തംബര്‍ 26 ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.കെ.നായനാര്‍ ഉല്‍ഘാടനം ചെയ്തു.ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷങ്ങള്‍ മുടക്കി കമ്യൂണിറ്റി ഹാള്‍ നവീകരിക്കുകയും 2004 ജൂലൈ30 ന് കമ്യൂണിറ്റി ഹാളിന്റെ പേര്ഇ.കെ.നായനാര്‍ മെമ്മോറിയല്‍ കമ്യൂണിറ്റി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.തുടക്കത്തില്‍ ദിവസം ഏഴായിരം രൂപയായിരുന്നു ഹാളിന്റെ വാടക.ഹാളും അതിനോട് ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യാനും, വിളമ്പി നല്‍കാനുമുള്ള സൗകര്യം ഉണ്ടായിരുന്നു.പിന്നീട് ഭക്ഷണം പാകം ചെയ്യുന്ന ഹാളിനോട് ചേര്‍ന്നുള്ള ഭാഗം താഴ്ന്ന് പോവുകയും അപകടാവസ്ഥയിലുമാവു കയുമായിരുന്നു. പിന്നീട് ഭക്ഷണം പാകം ചെയ്യില്ലെന്നും ഭക്ഷണം വിളമ്പി നല്‍കുന്ന ഹാളില്‍ പ്രവേശിക്കില്ലെന്നു മുള്ള ഉറപ്പില്‍ ടൗണ്‍ഹാള്‍ വാടകക്ക് നല്‍കുകയായിരുന്നു.വാട്ടര്‍ അതോറിറ്റി കണക്ഷനുണ്ടെങ്കിലും ടൗണ്‍ ഹാളില്‍ ഇപ്പോള്‍ വെള്ളം ലഭിക്കുന്നുമില്ല.കമ്യൂണിറ്റി ഹാള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് വെള്ളം ആവശ്യമുണ്ടെങ്കില്‍ അവര്‍ പുറത്ത് നിന്നുംടാങ്കറില്‍ വെള്ളമെത്തിക്കണം.വൈദ്യുതി പേരിന് മാത്രമാണ് ഹാളിലുള്ളത് ഹാളില്‍ മൂന്ന് ട്യൂബുകളാണുള്ളത്.ഹാളില്‍ മൈക്കോ മറ്റോ ഉപയോഗിക്കണമെങ്കില്‍ പുറമെ നിന്നും ജനറേറ്റര്‍ കൊണ്ട് വരേണ്ട സ്ഥിതിയാണുള്ളത്.അപകടാവസ്ഥയിലുള്ള കമ്യൂണിറ്റി ഹാള്‍ പൊളിച്ച് മാറ്റാനും പുതിയ കല്ല്യാണമണ്ഡപം നിര്‍മ്മിക്കാനും മാനന്തവാടിമുന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.എന്നാല്‍ പിന്നീട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. പിന്നീട് വന്ന മുനിസിപ്പാലിറ്റി ഭരണ സമിതി കമ്യൂണിറ്റി ഹാള്‍ പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമാണ് മുനിസിപ്പാലിറ്റി ശ്രദ്ധിക്കുന്നത്. അതു കൊണ്ട് തന്നെ വലിയ തുക നല്‍കി മറ്റ് ഓഡിറ്റോറിയങ്ങള്‍ വാടകക്ക് എടുകേണ്ട ഗതിയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സംഘാടകര്‍ക്ക്.

Leave A Reply

Your email address will not be published.

error: Content is protected !!