കാട്ടിക്കുളത്ത് പ്രവാസി മലയാളി ആത്മഹത്യക്കു ശ്രമിച്ചു
മീന്‍ കടയ്ക്ക് മൂന്നു വര്‍ഷമായിട്ടും തിരുനെല്ലി പഞ്ചായത്ത് ഭരണ സമിതി അനുമതി നല്‍കിയില്ല. കാട്ടികുളത്ത് പ്രവാസി മലയാളി ആത്മഹത്യക്കു ശ്രമിച്ചു. കാട്ടിക്കുളം രേഷ്‌ന നിവാസില്‍ വേണുവാണ് ആത്മഹത്യക്കു ശ്രമിച്ചത്. സിപിഐ നേതാക്കള്‍ ഇടപ്പെട്ട് വേണുവിനെ പിന്തിരിപ്പിച്ചു. മാലിന്യ സംസ്‌കരണ സംവിധാനങ്ങളടക്കം ഒരുക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും കരസ്ഥമാക്കിയാണ് മല്‍സ്യ വ്യാപാര സ്ഥാപനത്തിന് പഞ്ചായത്തിന്റെ അനുമതിക്കായ് വേണു പഞ്ചായത്ത് സെക്രട്ടറിയും ഭരണ സമിതിയുടെ ഉത്തരവാദപ്പെട്ടവരുമടക്കം പലരെയും കണ്ടത്.