വിള ഇന്‍ഷുറന്‍സ് ദിനാചരണം സംഘടിപ്പിച്ചു
വെള്ളമുണ്ട കൃഷിഭവനില്‍ ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് ദിനാചരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. നിരവധി കര്‍ഷകരാണ് പരിപാടിയില്‍ പങ്കാളികളായത് . കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പരിചയപ്പെടുത്തുവാനും. അന്യം നിന്നു പോകുന്ന നെല്‍വിത്തുകള്‍ പുതുതലമുറ കര്‍ഷകര്‍ക്ക് പരിചയിപ്പിച്ച് കൊടുക്കുവാനും ഞാറ്റുവേല ചന്ത ഉപകാരപ്രദമായി. പുതിയ ഇനം തൈകള്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും ഒരുക്കിയിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ദേവകി, സക്കിന കുടുവ, വി എസ് കെ തങ്ങള്‍, അഞ്ഞിക്ക ഭായി, അമ്മദ് ഹാജി. കൃഷി ഓഫീസര്‍ ശരണ്യ, കൃഷി വകുപ്പ് ജീവനക്കാര്‍. വിവിധ കര്‍ഷക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ആത്മയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി കുരുമുളക് രോഗ കീടനിയന്ത്രണം വിഷയത്തില്‍. സെമിനാറും സംഘടിപ്പിച്ചു.