എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
വെള്ളമുണ്ടയിലെ ഐടിഐ വിഷയം. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഐടിഐ അട്ടിമറിക്കാന്‍ യുഡിഎഫ് ഭരിക്കുന്ന വെള്ളമുണ്ട പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതായി കെ. റഫീഖ്. ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളമുണ്ടയില്‍ പുതുതായി തുടങ്ങിയ ഐടിഐയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാര്‍ച്ചും ധര്‍ണയും നടന്നു. ധര്‍ണയില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ആളിക്കത്തി. ധര്‍ണ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയും സെക്രട്ടറിക്കെതിരെയും കടുത്ത ആരോപണമാണ് ഉയര്‍ത്തിയത്. പഞ്ചായത്ത് വെച്ച എഗ്രിമെന്റ് വ്യവസ്ഥയില്‍ നിന്നും പഞ്ചായത്ത് പുറകോട്ട് പോയതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്നും.യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ഒന്നും കൊണ്ടുവരാന്‍ കഴിയാത്ത ഐടിഐ ഐ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അതിന്റെ ജാള്യത മറക്കാനാണ് ഐടിഐ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അജിനാ എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജോബിസ് സണ്‍ ജെയിംസ്, വേണുഗോപാല്‍, എന്‍ എസ് വൈഷ്ണവി, ജിഷ്ണു ഷാജി എന്നിവര്‍ സംസാരിച്ചു. ധര്‍ണയ്ക്ക് മുന്നോടിയായി പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസുമായി അല്പസമയം ഉന്തുംതള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം ശാന്തമാക്കിയത്.