ലൈഫ് പദ്ധതിയില്‍ മാനന്തവാടിയില്‍ 1589 വീടുകള്‍
മാനന്തവാടി മണ്ഡലത്തില്‍ ലൈഫ് ഭവനപദ്ധതി മുഖേനെ 1589 വീടുകള്‍ അനുവദിച്ചതായി മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ വീടുകള്‍ അനുവദിച്ചത് തിരുനെല്ലി പഞ്ചായത്തിലാണ്. തിരുനെല്ലിയില്‍ 384 ഉം, എടവകയില്‍ 374 ഉം, തൊണ്ടര്‍നാട് 218 ഉം, വെള്ളമുണ്ടയില്‍ 144 വീടുകളും അനുവദിച്ചു. കൂടാതെ തവിഞ്ഞാലില്‍ 282 ഉം പനമരത്ത് 187 വീടുകളും അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം മാനന്തവാടി മണ്ഡലത്തില്‍ ആകെ 139 വീടുകള്‍ നിലവില്‍ പൂര്‍ത്തിയായി.
ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയായത് തൊണ്ടര്‍നാട് പഞ്ചായത്തിലാണ്. ഇവിടെ 42 വീടുകള്‍ പൂര്‍ത്തിയായി. എടവകപഞ്ചായത്ത് പരിധിയില്‍ 33 ഉം, തവിഞ്ഞാലില്‍ 26 ഉം, തിരുനെല്ലിയില്‍ 21 ഉം വീടുകളും പൂര്‍ത്തിയായ പട്ടികയില്‍ ഉണ്ട്. വെള്ളമുണ്ട, പനമരം പഞ്ചായത്തുകളില്‍ യഥാക്രമം 11, 6 വീടുകളും പൂര്‍ത്തിയായിട്ടുണ്ട്.മാനന്തവാടി മുന്‍സിപ്പാലിറ്റി പരിധിയില്‍ കഴിഞ്ഞ തവണ പണി പൂര്‍ത്തിയാകാനുണ്ടായിരുന്ന 276 വീടുകളില്‍ 215 വീടുകളും പൂര്‍ത്തിയാക്കി.