താളൂരിലെ കേരളത്തിന്റെ ബസ് കാത്തിരിപ്പു കേന്ദ്രം മദ്യപന്‍മാര്‍ക്ക് സുരക്ഷിത താവളം. മദ്യം വില്‍ക്കുന്നത് തമിഴ്നാടാണെങ്കിലും പരസ്യമായി മദ്യപിച്ചാല്‍ കുടിയന്‍മാരെ തമിഴ്നാട് പോലീസ് കേരളത്തിലേക്ക് ആട്ടിയോടിക്കും. അതിര്‍ത്തിയിലെ കേരളത്തിന്റെ ബസ് കാത്തിരിപ്പു കേന്ദ്രം ഇവര്‍ക്ക് മദ്യശാലയാക്കാം.
കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ താളുരില്‍ തമിഴ്‌നാട് സര്‍ക്കാരാണ് മദ്യം വില്‍ക്കുന്നത്. ഇവിടെ നിന്ന് മദ്യപിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. തമിഴ്‌നാട് പോലീസ് ഇവിടെ സ്ഥിര സാന്നിധ്യമായതിനാല്‍ പൊതുഇടങ്ങളിലും മദ്യപിക്കാനാവില്ല. എന്നാല്‍ കേരള പ്രദേശത്ത് യാതൊരു പരിശോധനകളോ, തടസ്സങ്ങളോ ഇല്ല. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന മദ്യം കേരളത്തിന്റെ പാതയോരങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ഇരുന്ന് സുരക്ഷിതമായി പാനം ചെയ്യാം. മദ്യ കുപ്പികളും അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചും മലിനമാക്കാം.താളൂരിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മദ്യപിച്ച് രാത്രികാലങ്ങളില്‍ അഭയം തേടിയ രണ്ടു പേര്‍ മരണപ്പെട്ടിട്ടും ഇത് പൊളിച്ചുമാറ്റാന്‍ ഇതുവരെ നടപടിയുണ്ടായില്ല. പൊതുജനങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത സാമൂഹ്യ വിരുദ്ധര്‍ക്കു മാത്രമുപയോഗപ്പെടുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്നും പ്രദേശത്ത് കേരള പോലിസിന്റെ സേവനം ലഭ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.