ഐ.സി നിലപാട് വ്യക്തമാക്കണം – സി.പി. വിന്‍സെന്റ്

0

കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കാന്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ തയ്യാറാകണമെന്ന് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗം സി.പി. വിന്‍സെന്റ്. മഴക്കുറവ് മൂലം കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന ഈ സാഹചര്യത്തില്‍ കടമാന്‍തോട് പദ്ധതി നടപ്പിലാക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാകണമെന്നും സി.പി. വിന്‍സെന്റ് ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!