വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും, 3 മുനിസിപ്പാലിറ്റികളിലുമായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തുടങ്ങിയ നേത്രരോഗ വിമുക്ത ദൗത്യത്തിന് ഞായറാഴ്ച പരി സമാപ്തിയാവും.വയനാട് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ആഭിമുഖ്യത്തില്‍ കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റിയുടേയും, കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട് ജില്ലയില്‍ നടത്തിയ നേത്രചികിത്സാ പദ്ധതി നേത്രരോഗ വിമുക്ത ജില്ലാ പ്രഖ്യാപനം ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എ. ആര്‍, അജയകുമാര്‍ പ്രഖ്യാപനം നടത്തും.ഇതോടനുബന്ധിച്ച് ഏറ്റവും ഒടുവിലത്തേതും കല്‍പ്പറ്റ നഗരസഭയിലേക്കുളളതുമായ ക്യാമ്പും നടക്കുന്നുണ്ട്. വയനാട് ജില്ലയില്‍ ഇതുവരെ നടത്തിയ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കെല്ലാം ഞായറാഴ്ച നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനുളള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 9ന് തുടങ്ങുന്ന ക്യാമ്പിന്റെ രജിസ്ട്രേഷന്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കും.ഇതോടെ വയനാട് കേരളത്തിലെ ആദ്യത്തെ നേത്രരോഗ വിമുക്ത ജില്ലയാകും
Sign in
Sign in
Recover your password.
A password will be e-mailed to you.