അപകടങ്ങള്‍ തുടര്‍ക്കഥ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
അപകടങ്ങള്‍ പതിവാകുന്ന പീച്ചങ്കോട് സൂചന ബോര്‍ഡുകളും അപകടം കുറക്കുന്നതിനുള്ള വേഗതാനിയന്ത്രണ സംവിധാനങ്ങളും ഇല്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. രാവിലെ പത്ത് മണിയോടെയായിരുന്നു ഉപരോധം. ഇന്ന് രാവിലെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദ്വാരക ഐ ടി.സിയിലെ ഒരു വിദ്യാര്‍ത്ഥി മരിക്കുകയും മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പത്തരയോടെ ഉപരോധം അവസാനിപ്പിച്ചു