മാധ്യമ പ്രവർത്തകർ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
ബിജു നാട്ടു നിലത്തെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകർ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .തുടർന്ന് നടന്ന യോഗം ഇല്ല്യാസ് മേപ്പാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.എ.ചാക്കോ,സി.ഡി. ബാബു പുൽപ്പള്ളി, ഷാജി പുളിക്കൻ, മഹേഷ് കൽപ്പറ്റ, എന്നിവർ പ്രസംഗിച്ചു.അബ്ദുള്ള പനമരം, പ്രദീപ് കൂടോത്തുമ്മൽ, ബാബു കണിയാമ്പറ്റ ബെന്നി പുൽപ്പള്ളി നേതൃത്വം നൽകി.