അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ നിര്‍ദ്ദേശം
ജയില്‍ മോചിതനായി എത്തിയ ആദിവാസി വൃദ്ധനെ അവശനായി കണ്ട സംഭവം അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ നിര്‍ദ്ദേശം. ആദ്യ ഘട്ടമെന്ന നിലയില്‍ എത്രയും പെട്ടന്ന് അടിയന്തര സാമ്പത്തിക സഹായം നല്‍കാനും അടുത്തദിവസം തന്നെ രാമനെ വിദഗ്ത പരിശോധനയക്കായി ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോകാനും ജില്ലാ ട്രൈബല്‍ ഓഫീസര്‍ പി.വാണിദാസ് നിര്‍ദ്ദേശ നല്‍കി. അവശനായ രാമന്‍ വാളാട് തലപ്പുഴ ഇടിക്കര അമ്പലക്കൊല്ലി കോളനിയില്‍ നിന്നും നോക്കാനാളില്ലാത്തതിനാല്‍് ഭാര്യ സഹോദരിയുടെ വാളാട് കോളോത്ത് കോളനിയിലേക്ക് കൊണ്ടുവന്നിരുന്നു. അവശനായി ഇടതുകാലിന്റെയും ഇടത് കൈയ്യിന്റെയും ചലനശേഷി നഷ്ടപ്പെട്ട രാമന്റെ കഥ കഴിഞ്ഞദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്നാണ് ട്രൈബല്‍ വകുപ്പ് അടിയന്തമായി വിഷയത്തില്‍ ഇടപെട്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്യം കൈവശം വെച്ചു എന്ന കേസിലാണ് രാമനെ 4 മാസത്തോളം ശിക്ഷിച്ചത്. എന്നാല്‍ ജയിലിലും രാമന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. എന്തായാലും ഇതി സംബന്ധിച്ച് വിശദ അന്വേഷണ നടത്തുമെന്നാണ് ട്രൈബല്‍ വകുപ്പ് തീരുമാനം.