അക്ഷയ സംരംഭകര്‍ക്ക് ജില്ലാ ഐടി മിഷന്റെ നേതൃത്വത്തില്‍ നൈപുണ്യവികസന പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്സ് ഹോട്ടലില്‍ നടത്തിയ പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക മേഖലയില്‍ സാധാരണക്കാരന് ആശ്രയമാണ് അക്ഷയ കേന്ദ്രങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍ അക്ഷയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ നല്‍കിവരുന്ന സേവനങ്ങള്‍ തുടര്‍ന്നും കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ഉപയോഗിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അക്ഷയ സംരംഭകര്‍ക്ക് സൗജന്യമായി എര്‍പ്പെടുത്തിയ ടാബ് ചടങ്ങില്‍ വിതരണം ചെയ്തു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. കേരള ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍, ന്യൂ ഇന്ത്യ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ സുരേഷ് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.ബി പ്രഭാകരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓഡിനേറ്റര്‍ പി.സാജിത, ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ എസ്.നിവേദ്, അക്ഷയ കോ- ഓഡിനേറ്റര്‍ ജിന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.