ഹോട്ടലുകളില്‍ പരിശോധന :വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

0

പുല്‍പ്പള്ളി ടൗണിലെ ഹോട്ടലുകളിലും ചായകടകളിലും വിലവിവര പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ജയപ്രകാശ്, പുല്‍പ്പള്ളി റേഷനിംഗ് ഇന്‍സ്പെക്ടര്‍ റ്റി.ആര്‍ ബിനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അവശ്യസാധന നിയമപ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കി. വരും ദിവസങ്ങളില്‍ താലൂക്കിലെ മുഴുവന്‍ അവശ്യസാധന വില്‍പന കേന്ദ്രങ്ങളായ പച്ചക്കറി, ഹോട്ടല്‍, ചായകടകള്‍ , പലചരക്ക് കടകള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!