വായനപക്ഷാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പുസ്തകമേള തുടങ്ങി. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ എ.ഡി.എം കെ.അജീഷിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.മാതൃഭൂമി, ഡി.സി, എന്‍.ബി.എസ്, കറന്റ് ബുക്ക്‌സ്, പൂര്‍ണ്ണ തുടങ്ങിയ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ വിലക്കുറവില്‍ ലഭിക്കും. പി.ആര്‍.ഡി പ്രസിദ്ധീകരണങ്ങളും ലഭിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് മേള നടക്കുക. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. പുസ്തകമേള നാളെ വൈകീട്ട് 5.30നു സമാപിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍,എം.ജി.എന്‍.ആര്‍.ഇ.ജി.എ ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ വി.ജി.വിജയകുമാര്‍, കലക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ഇ.സുരേഷ് ബാബു, ജൂനിയര്‍ സൂപ്രണ്ട് സി.കുഞ്ഞന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് പുസ്തകമേളയ്ക്കു ലഭിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.