ജൂണ്‍ 19 ന് ഏകദിന ഉപവാസം നടത്തും

0

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ രംഗത്ത്. പ്രളയ കെടുതിയിലുണ്ടായ നഷ്ടങ്ങളുടെ പുനര്‍ നിര്‍മ്മാണത്തില്‍ പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ ഈ മാസം 19 ന് ഏകദിന ഉപവാസം നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് തവിഞ്ഞാല്‍ പഞ്ചായത്തിലാണ് .ആയിരകണക്കിന് വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. നിരവധി പാലങ്ങളും റോഡുകളും പ്രളയത്തില്‍ തകര്‍ന്നു.എന്നാല്‍ പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും ഗവര്‍മെന്റ് അനുവദിച്ചിട്ടില്ല.ഈ അവഗണനക്കെതിരെയാണ് ഉപവാസ സമരമെന്ന് അംഗങ്ങള്‍ പറഞ്ഞു.ഈ അവഗണനക്കെതിരെയാണ് ഉപവാസ സമരമെന്ന് അംഗങ്ങള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!