കര്‍ഷകര്‍ക്ക് തിരിച്ചടിയായി കാലവര്‍ഷം

0

ആവശ്യമായ മഴ ലഭിച്ചില്ല.മഴയെ പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളോട് ചേര്‍ന്ന് ഒഴുകുന്ന കമ്പനി നദിയിലും മറ്റ് ജലസ്രോതസ്സുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ശക്തമായ ചുടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി വന്‍ കൃഷി നാശമാണ് ഉണ്ടായത്. ജലസേചന സൗകര്യങ്ങളുടെ അഭാവവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.കബനി നദിയില്‍ നിന്ന് വെള്ളം ഉപയോഗിച്ച് ജലസേചന പദ്ധതികള്‍ നടപ്പാക്കാമെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. വരും ദിവസങ്ങളിലെങ്കിലും ശക്തമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍

Leave A Reply

Your email address will not be published.

error: Content is protected !!