ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഢിപ്പിച്ചെന്ന പരാതി അധ്യാപകനെ അറസ്റ്റ് ചെയ്തു

0

പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഢിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എയിഡഡ് യു.പി സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
പനമരം അഞ്ചുകുന്ന് കാപ്പുകുന്നില്‍ അശ്വിന്‍ നിവാസിലെ അശ്വിന്‍ എ പ്രസാദ് (32)നെയാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ഇയാള്‍ ശനിയാഴ്ച്ച തൃശ്ശൂര്‍ പോലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പനമരം പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഇയാളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!