വനംവകുപ്പ് വാച്ചര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയിഞ്ചില്‍ ബാവലി ഫോറസ്റ്റ് സെക്ഷനിലെ താല്‍ക്കാലിക വാച്ചറായ ബാവലി തോണിക്കടവ് തുറമ്പൂര്‍ കോളനിയിലെ ബസവന്റെ മകന്‍ കെഞ്ചന്‍ (46) ആണ് മരിച്ചത്.ആന്റി പോച്ചിംഗ് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.