റേഷന്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
നൂറിലേറെ റേഷന്‍ കാര്‍ഡുകള്‍ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മാനന്തവാടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വന്ന താലൂക്ക് സപ്ലൈ ഓഫീസാണ് മൂന്ന് മാസം മുമ്പ്് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ട്രൈംസം ഹാളിലേക്ക് മാറ്റിയത്. സിവില്‍ സ്റ്റേഷനില്‍ അറ്റകുറ്റ പ്രവ്യത്തികള്‍ നടക്കുന്നതിനാലാണ് സപ്ലൈ ഓഫീസ് മാറ്റിയത്.റേഷന്‍ കാര്‍ഡ് ഉടമകളുടെ ഫോട്ടോ പതിച്ച പുറംചട്ട അടക്കമുള്ള കാര്‍ഡുകളാണ് അലക്ഷ്യമായി ഉപേക്ഷിച്ചത് .വിരലടയാളം രേഖപ്പെടുത്തേണ്ടതിനാല്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ ഷാപ്പുകളില്‍ നിന്നും റേഷന്‍സാധനങ്ങള്‍ ലഭിക്കില്ലെങ്കിലും റേഷന്‍ കാര്‍ഡ്മറ്റ് പലകാര്യങ്ങള്‍ക്കും സര്‍ക്കാര്‍, ബേങ്ക്, ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.