കൃഷിയിടത്തില്‍വെച്ച് മാനുകളുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്.ബത്തേരി കട്ടയാട് നെരവത്ത് സുരേന്ദ്രനാണ് മാനുകള്‍ കുത്തി പരുക്കേല്‍പ്പിച്ചത്.ഇക്കഴിഞ്ഞ ആറാം തീയ്യതിയാണ് തന്റെ കൃഷിയിടത്തില്‍ നിന്നും പുല്ല് അരിഞ്ഞ് വരുന്ന വഴി മാനുകളുടെ ആക്രമണം സുരേന്ദ്രന് നേരെ ഉണ്ടായത്.ആക്രമണത്തില്‍ ഒരു മാനിന്റെ കൊമ്പ് സുരേന്ദ്രന് വയറ്റില്‍ കയറി.ഇതിലൂടെ സുരേന്ദ്രന്റെ കിഡ്നിക്ക് പരുക്കേല്‍ക്കുകയും ചെയ്തു.വയറിനും കിഡ്നിക്കും പരുക്കേറ്റ കര്‍ഷകന് വനംവകുപ്പ് അടിയന്തര ധനസഹായം നല്‍കണമെന്ന് കുടുംബം.മൂന്നുമാസത്തെ പൂര്‍ണ്ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.കൂലിപ്പണിയെടുത്താണ് സുരേന്ദ്രന്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്.സുരേന്ദ്രന്‍ പരുക്കേറ്റ് കിടിപ്പിലായതോടെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.ചികില്‍സക്കായി ഇപ്പോള്‍തന്നെ വന്‍തുക ചെലവായി.വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഇതുവരെ സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയോ അടിയന്തര ധനസഹായം നല്‍കുകയോ ചെയ്തിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.