സ്‌കൂളുകള്‍ തുറന്നു, വിദ്യാലയങ്ങള്‍ പ്രവേശനോത്സവ ലഹരിയില്‍

0

വാദ്യമേളങ്ങളും വര്‍ണക്കാഴ്ച്ചകളും മധുര മിഠായികളുമായി മുതിര്‍ന്ന കൂട്ടികള്‍ പുത്തന്‍ തലമുറയെ സ്‌കൂളുകളില്‍ വരവേറ്റു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കാക്കവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ സികെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനെ ചെയ്തു. അവസരമില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനം നിഷേധിക്കരുതെന്നാണ് സര്‍ക്കാര്‍ നയമെന്ന് സികെ ശശീന്ദ്രന്‍. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും എംഎല്‍എ,അതേസമയം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം യുഡിഎഫ് ബഹിഷകരിച്ചു. ഖാദര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

Leave A Reply

Your email address will not be published.

error: Content is protected !!