ചരിത്രത്തിലാദ്യമായി ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ ഒരുമിച്ച് നാളെ അധ്യയനം തുടങ്ങും.ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളെ ഒറ്റ ഡയരക്ടറേറ്റിന്‍ കീഴിലാക്കി പൊതു വിദ്യാഭ്യാസത്തിന്റെ മികവ് വാനോളം ഉയര്‍ത്താനാണ് വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങള്‍ ലക്ഷ്യമിടുന്നത്. പൊതു വിദ്യാലയങ്ങളില്‍ ഈ വര്‍ഷം മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.എല്ലാ സ്‌കൂളുകളും പ്രവേശനോത്സവത്തിനും പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനും പൂര്‍ണമായി തയ്യാറെടുത്തു കഴിഞ്ഞു. ക്ലാസു മുറികള്‍ ഹൈടെക്കാക്കാന്‍ തീവ്ര യത്നം തന്നെ മധ്യ വേനല്‍ അവധിക്കാലത്ത് നടന്നു.കെട്ടിടങ്ങള്‍ അറ്റകൂറ്റ പണി ചെയ്ത് പെയ്ന്റടിച്ചു. വയനാട് ജില്ലാ തല പ്രവേശനോത്സവം കാക്കവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നാളെ കാലത്ത് ഉദ്ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.