വിദ്യാലയ പ്രവേശന ക്യാമ്പയിന്‍
മാനന്തവാടി താലൂക്ക് തല സമ്പൂര്‍ണ്ണ വിദ്യാലയ പ്രവേശന പ്രചരണം വെള്ളമുണ്ട കാപ്പുംകുന്ന് കോളനിയില്‍ വെച്ച് സംഘടിപ്പിച്ചു. നൂറോളം പട്ടിക വര്‍ഗ്ഗവിഭാഗത്തിലെ കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ മുഴുവന്‍ കുട്ടികളെയും അടുത്ത അദ്ധ്യയന വര്‍ഷം പൂര്‍ണ്ണമായി സ്‌കൂളുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഭരണ കൂടവും വിവിധ വകുപ്പുകളും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സ്ഥലം എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെള്ളമുണ്ട പഞ്ചായത് പ്രസിഡന്റ് പി തങ്കമണി അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേശ് വിതരണ ചെയ്തു. ജില്ലാ പട്ടിക വര്‍ഗ്ഗ വകുപ്പ് പ്രോജക്ട് ഓഫീസര്‍ വാണിദാസ്, എ ഇ ഒ ഉഷാകുമാരി, വാര്‍ഡ്ംഗങ്ങളായ കെ സിദ്ദീഖ്, സതി തുടങ്ങിയവര്‍ സംസാരിച്ചു.