അസാപ് വായനാടിന്റെ ജിവിഎച്ച് എസ്എസ് മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന നൈപുണി വികസന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. പുകയില ഉപയോഗത്തിനെതിരെ റോഡ് റാലി അസാപ് പ്രോഗ്രാം മാനേജര്‍ അനന്ദു രാജേന്ദ്രന്‍ ഉദ്ഘടനം ചെയ്തു. പുകയില വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ റാലി ജിവിഎച്ച് എസ്എസ് കല്‍പ്പറ്റ മുതല്‍ മുണ്ടേരി ടൗണ്‍ വരെ നീണ്ടു. കല്‍പ്പറ്റ റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ ശിവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി പുകയില വിരുദ്ധ സ്‌കിറ്റ്, മൈമ്, കോളജ് മേക്കിങ്. മത്സരങ്ങളില്‍ ജിവിഎച്ച് എസ്എസ് വെള്ളാര്‍മല അസാപ് യൂണിറ്റ് ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി. ദിനാചരണം ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോലിയോട്ട് അവലോകനം ചെയ്തു. അസാപ് ട്രെയ്നിര്‍മാരായ എമില്‍ ടിക്കന, അജിത് സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.