മുട്ടില്‍ മാണ്ടാട് 13ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27ന് നടക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ മാണ്ടാട് ഗവ.എല്‍പി സ്‌കൂള്‍, ഡബ്ല്യു.എം.ഒ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ജൂണ്‍ ഏഴിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രിക സ്വീകരിക്കും.സൂക്ഷ്മപരിശോധന 10ന് നടക്കും. ജൂണ്‍ 12 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.28നു രാവിലെ 10ന് മുട്ടില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വോട്ടെണ്ണല്‍ തുടങ്ങും. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ വരണാധികാരിയും മുട്ടില്‍ പഞ്ചായത്ത് സെക്രട്ടറി ഉപവരണാധികാരിയുമാണ്. ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംലയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ പി.പ്രേംരാജ്, മുട്ടില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ആര്‍.ഹേമലത തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.