റവ.ഡോ.ആന്റണി പുത്തന്‍പുരക്കല്‍ ആബട്ട് ജനറല്‍
ഇറ്റലിയിലെ റോം ആസ്ഥാനമായ സില്‍വസ് ട്രോ ബെനഡിക്ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ ആബട്ട് ജനറല്‍ ആയി റവ.ഡോ.ആന്റണി പുത്തന്‍പുരക്കല്‍ തെരഞ്ഞടുക്കപ്പെട്ടു.റോമില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കഴിഞ്ഞ 6 വര്‍ഷമായി മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തെ പ്രതിനിധാനം ചെയ്ത് ജനറല്‍ കൗണ്‍സിലറായി സേവനമനുഷ്ടിച്ച് വരികയായിരുന്ന റവ.ഫാദര്‍ ആന്റണിയെ ആബര്‍ട്ട് ജനറല്‍ ആയി തെരഞ്ഞെടുത്തത്.ഈ സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന ബഹുമതിയും ഫാ.ആന്റണി പുത്തന്‍പുരക്ക് ലഭിച്ചു.