മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി സ്‌കൂള്‍ ബസുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.സ്പീഡ് ഗവര്‍ണര്‍,ജി.പി.എസ്.എന്നിവയും പരിശോധിക്കുന്നുണ്ട്.വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം ഓടിച്ച് നോക്കി സ്റ്റിയറിംഗ്,ബ്രേക്ക് എന്നിവയുടെ കാര്യക്ഷമത ഉറപ്പ് വരുത്തി.ജി.പി.എസ്. സംവിധാനത്തിന് ഒരു മാസത്തെ സമയയിളവ് ഉണ്ട്.നാല്‍പതില്‍പരം ബസുകളില്‍ ജി.പി.എസ് സംവിധാനം നിലവില്‍ ഘടിപ്പിച്ചിട്ടുണ്ട്.ഈ മാസം 31-വരെ വാഹനപരിശോധന നടത്തും.പരിശോധനയില്‍ എല്ലാ സംവിധാനങ്ങളും ശരിയായി പ്രര്‍ത്തിക്കുന്ന ബസുകളില്‍ ഉദ്യോഗസ്ഥര്‍ സ്റ്റിക്കര്‍ പതിപ്പിച്ചു.എം.വി.ഐ-കെ.വിനീഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എം.വി. ഐമാരായകെ. രാജീവന്‍,കെ.കെ.പ്രേമരാജന്‍, എം.കെ.സുനില്‍,എസ്.പി.അനൂപ്,എന്‍.മുരുകേഷ്,അരുണ്‍ സുലൈമാന്‍,മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.തൊണ്ണൂറ്റിയഞ്ചോളം ബസ്സുകള്‍ പരിശോധിച്ചു.
മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍,സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനുവേണ്ടി എല്ലാ ടാക്‌സി വാഹനങ്ങളിലും മുമ്പിലും പിറകിലുമായി ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന നീല അക്ഷരത്തില്‍ വെള്ള പ്രതലത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.കേരളമോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന തരത്തിലുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂള്‍ ബസുകളിലും നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം.വാഹനത്തിന്റെ എല്ലാ ജനലുകള്‍ക്കും സമാന്തരമായി കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി സമാന്തരമായി ഗ്രില്ലുകള്‍ സ്ഥാപിച്ചിരിക്കണം.എല്ലാ വാഹനങ്ങളിലും ഫയര്‍ എക്‌സറ്റിംഗ്യൂഷര്‍ ഘടിപ്പിച്ചിരിക്കണം.സ്‌കൂളിന്റെ പേര് വാഹനത്തിന്റെ മുമ്പിലുംപിറകിലും വശങ്ങളിലും പ്രദര്‍ശിപ്പിച്ചിരിക്കണം.അതോടൊപ്പം തന്നെ സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.എല്ലാ ഡോറുകള്‍ക്കുംസൗകര്യപ്രദമായ ലോക്കുകള്‍ പിടിപ്പിച്ചിരിക്കണം.വാഹനങ്ങളുടെസീറ്റുകള്‍ക്കടിയില്‍ കുട്ടികളുടെ ബാഗ് സൂക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലമുണ്ടായിരിക്കണം.ഓരോ വാഹനത്തിലും ഡ്രൈവര്‍ക്കുപുറമെ അറ്റന്‍ഡര്‍ കൂടി ഉണ്ടായിരിക്കണം.കുട്ടികളുടെ രക്ഷകര്‍ത്താക്കളോ അധ്യാപകരോ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി കുട്ടികള്‍ക്കൊപ്പം സഞ്ചരിക്കേണ്ടതാണ്.വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് അത്തരത്തിലുള്ള വാഹനം ഓടിക്കുന്നതിനുള്ള പത്ത് വര്‍ഷത്തെ പരിചയംഉണ്ടായിരിക്കണം.
ഒരു വര്‍ഷത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ഡ്രൈവിംഗ്പരമായ കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുള്ള ഡ്രൈവര്‍മാര്‍സ്‌കൂള്‍ ബസ് ഓടിക്കുവാന്‍ പാടുള്ളതല്ല.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ279,337,338,304 നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ സ്‌കൂള്‍ ബസ് ഓടിക്കുവാന്‍ പാടുള്ളതല്ല.വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ പേര്,രക്ഷിതാവിന്റെ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ എന്നിവ ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്.വാഹനത്തിലെ ഡ്രൈവര്‍ അറ്റന്‍ഡര്‍ എന്നിവരുടെ സ്വഭാവം സ്‌കൂളിലെ അധ്യാപകരും പി ടി എ അംഗങ്ങളും നിരന്തരമായി വീക്ഷിക്കേണ്ടതാണ്.വാഹനത്തിന്റെ പിറകില്‍ പോലീസ്,ചൈല്‍ഡ് ലൈന്‍,ഫയര്‍ ഫോഴ്‌സ്,ആബുലന്‍സ് എന്നിവരുടെ ഫോണ്‍നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.മുകളില്‍ പറഞ്ഞ നിയമങ്ങള്‍ പാലിക്കാതെ കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ചുകൊണ്ട് സര്‍വ്വീസ് നടത്തുന്ന സ്‌കൂള്‍ ബസ്സുകള്‍ക്കെതിരെകര്‍ശനമായ നടപടി എടുക്കുമെന്നും സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ ഫീസ് ഈടാക്കി കൊണ്ടുപോകുന്നതിനെതിരേയും ശക്തമായി നടപടി എടുക്കുമെന്ന് വയനാട് ആര്‍.ടി.ഒ എം.പി.ജെയിംസും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.രാധാകൃഷ്ണനും അറിയിച്ചു.