വാര്‍ഷിക പൊതുയോഗവും അനുമോദനയോഗവും സംഘടിപ്പിച്ചു
വഞ്ഞോട് ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ വാര്‍ഷിക പൊതുയോഗവും അനുമോദനയോഗവും സംഘടിപ്പിച്ചു.പരിപാടി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. എം.പി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായിരുന്നു. പുതിയ പ്രസിഡണ്ടായി എം പി കുഞ്ഞിക്കണ്ണനെയും സെക്രട്ടറിയായി കെ ശശിധരനെയും തിരഞ്ഞെടുത്തു. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദിത്യ,ആര്യ എന്നിവരെ അനുമോദിച്ചു. എ കെ ശങ്കരന്‍ ,കെ എസ് സുശാന്ത്, ശശീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.