18 പേര്‍ക്ക് കെട്ടിവെച്ച പണം പോയി

0

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയടക്കം 18 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം പോയി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലം വയനാടായിരുന്നു. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി വോട്ടുകളില്‍ വന്‍ ചോര്‍ച്ച. 2011 ല്‍ ബി.ജെ.പിയുടെ രശ്മില്‍ നാഥ് 80752 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളപ്പള്ളിക്ക് ഈ തിരഞ്ഞെടുപ്പില്‍ 78,816 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കക്ഷിരഹിതരും എസ്.ഡി.പി.ഐ, സി.പി.ഐ.എം.എല്‍ സ്ഥാനാര്‍ത്ഥികളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമടക്കം 18 പേര്‍ക്ക് കെട്ടിവെച്ച പണം പോയി. സംസ്ഥാനത്തൊട്ടാകെ എസ്.ഡി.പി.ഐ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയാണുണ്ടായിരിക്കുന്നത്. വയനാട്ടിലും ഇത് പ്രകടമാണ്. 2014 ല്‍ പതിനായിരത്തിലേറെ വോട്ട് വയനാട്ടില്‍ നേടിയ എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ത്ഥി ബാബുമണിക്ക് ഇത്തവണ കിട്ടിയത് 5379 വോട്ടാണ്. വോട്ടു ചോര്‍ച്ചയും ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താത്തതും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കിലെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!