വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വോട്ടെണ്ണലിനു നിയോഗിച്ച ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയുടെയോ ഉപ വരണാധികാരിയുടെയോ അനുമതിപത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് എജന്റുമാര്‍, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പു ഫലം ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുവിധ, ട്രെന്‍ഡ് എന്നീ വെബ് പോര്‍ട്ടലുകളിലൂടെ വോട്ടെണ്ണല്‍നില തത്സമയം മീഡിയ സെന്ററില്‍ ലഭ്യമാകും. മീഡിയ സെന്ററുകളില്‍ സജ്ജമാക്കിയിട്ടുള്ള വീഡിയോവാളിലാണ് ഇവ പ്രദര്‍ശിപ്പിക്കുക. നിയമസഭാ മണ്ഡലം തിരിച്ചുള്ള ലീഡ് നിലയും മറ്റും ഇത്തരത്തില്‍ ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് മീഡിയ സെന്ററില്‍ പ്രവേശനം.
Sign in
Sign in
Recover your password.
A password will be e-mailed to you.