‘പച്ചപ്പ്” വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

0

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കിലയുടെ സഹകരണത്തോടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി. തൃശ്ശൂര്‍ കിലയില്‍ നടന്ന പരിശീലനത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പച്ചപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങള്‍ വിശദീകരിച്ചു. കില ഡയരക്ടര്‍ ഡോ.ജോയ് ഇളമണ്‍, കില കോഓര്‍ഡിനേറ്റര്‍ എം.രേനുകുമാര്‍, കോഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാല സൗഹൃദ സമീപനം ഭാസ്‌ക്കരന്‍ പള്ളിക്കര, വയോജന സൗഹൃദ സമീപനം എം.ജി.കാളിദാസന്‍, വനിതാ സൗഹൃദ സമീപനം കെ പി എന്‍ .അമൃത, ആദിവാസി സൗഹൃദ സമീപനം വി.എസ്.സുഭാഷ്, പഞ്ചായത്ത് സേവനങ്ങള്‍, അവകാശങ്ങള്‍ പി.കെ.ജയദേവന്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ കര്‍മ്മ പദ്ധതികളുടെ രൂപീകരണം, തുടര്‍ പ്രവര്‍ത്തനങ്ങള്‍,കിലയിലെ പക്ഷി നിരീക്ഷണം,തുടങ്ങിയ പരിപാടികള്‍ പരിശീലന പരിപാടിയുടെ ഭാഗമായി നടത്തി. പച്ചപ്പ് പദ്ധതിയുടെ പഞ്ചായത്ത് തലത്തില്‍ നിന്നുള്ള 75 വളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പീറ്റര്‍ രാജ്, സി.എം.സുമേഷ്, വി.അരവിന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!