സ്‌കൂള്‍ അടുക്കള ഉദ്ഘാടനം ചെയ്തു

0

പേരിയ ഗവ. ഹൈസ്‌കൂളില്‍ കിച്ചണ്‍ കം ഡൈനിംഗ് കെട്ടിടവും മക്കിമല സ്‌കൂളില്‍ ടോയിലറ്റ് കോംപ്ലക്സും വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ബംഗളൂരു ഡിസ്ട്രിക്ട് – 2 ഗവര്‍ണര്‍ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ബംഗളൂരു ഡിസ്ട്രിക്ട് – 2 വിന്റെ നേതൃത്വത്തില്‍ ജില്ല നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന പേരിയ സ്‌കൂള്‍ കിച്ചണ്‍ കെട്ടിടം ആറു ലക്ഷം രൂപ ചെലവഴിച്ചാണ് പുനര്‍നിര്‍മ്മിച്ചത്. ആധൂനിക രീതിയില്‍ വിശാലമായ വരാന്ത, ഡൈനിംഗ് റൂം എന്നിവ കിച്ചണ്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന മക്കിമല സ്‌കൂളിനുവേണ്ടി ജില്ലാ നിര്‍മ്മിതി കേന്ദ്രം സ്വന്തം ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തോടനുബന്ധിച്ചാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ആധൂനിക രീതിയിലുള്ള ടോയിലെറ്റ് ബ്ലോക്ക് വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ബംഗളൂരു ഡിസ്ട്രിക്ട് നിര്‍മ്മിച്ചു നല്‍കിയത്. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍, വാര്‍ഡ് അംഗം എ. റഫീഖ്, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്സിക്യൂട്ടിവ് സെക്രട്ടറി ഒ.കെ സാജിത്, പിടിഎ പ്രസിഡണ്ട് കെ. ബെന്നി, ഹെഡ്മാസ്റ്റര്‍ കെ. ജയരാജ്, വൈസ്മാന്‍ ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!