കുടിക്കാന്‍ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം
നാടാകെ കോളറ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും പനവല്ലി ആനത്താര സെറ്റില്‍മെന്റ് കോളനിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് കുടിക്കാന്‍ കക്കൂസ് വേസ്റ്റ് കലര്‍ന്ന കിണര്‍ വെള്ളം. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ തൊട്ടടുത്തുണ്ടെങ്കിലും കോളനിക്ക് ഇതുവരെ പൊതുടാപ്പ് അനുവദിച്ചിട്ടില്ലെന്നും പരാതി.
കഴിഞ്ഞ പ്രളയകാലത്ത് ഉറവപൊട്ടി സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടി കക്കൂസ് മാലിന്യം മുഴുവന്‍ കിണറിലേക്ക് തള്ളിയിരുന്നു.
കിണറിന്റെ റിംഗ് ഇടിഞ്ഞ് മണ്ണും പരിസരത്തെ മാലിന്യവും കിണറ്റില്‍ നിറഞ്ഞ സാഹചര്യത്തിലും ഈ വെള്ളമാണ് ആദിവാസി കുടുംബങ്ങള്‍ ഉപയോഗിക്കുന്നതെന്നും വെള്ളത്തിന് വേറെ നിര്‍വാഹമില്ലെന്നും കോളനിക്കാര്‍ പറയുന്നു.തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ നിന്ന് കോളനിയിലേക്ക് ഒരു ടാപ്പ് അനുവദിച്ചു കിട്ടാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ചെവികൊണ്ടില്ല. 2008ലാണ് കുതിരക്കോട് വനത്തില്‍ നിന്ന് വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടന ദത്തെടുത്ത് കുടുംബങ്ങളെ പനവല്ലിയിലേക്ക് മാറ്റി പാര്‍പ്പിച്ചത്.