പനമരം പുഴയിലെ മരണക്കയങ്ങള്‍ പ്രതിരോധിക്കാന്‍ അധികൃതരില്ല

0

പനമരം പുഴ മരണക്കെണിയായി മാറുന്നത് തടയാന്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചതടക്കം പനമരം പുഴയില്‍ 2 വര്‍ഷത്തിനിടെ മുങ്ങിമരിച്ചത് 10 പേര്‍. മുന്നറിയിപ്പു ബോര്‍ഡഡുകളോ തീരസംരക്ഷണ നടപടിയോ ബോധവല്‍ക്കരണ പ്രവര്‍ത്തനമോ ഇല്ലാതെ അധികൃതര്‍ കാഴ്ച്ചക്കാരായി തുടരുന്നു. ഈ ഭാഗത്ത് നാലാള്‍ ആഴവും ശക്തമായ അടിയൊഴുക്കും തണുപ്പും ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട രണ്ടാമത്തെ പുഴയെന്ന ദുഷ്‌കീര്‍ത്തിയില്‍ നിന്ന് കരകയറ്റുന്നതിനിടെയാണ് മുങ്ങി മരണങ്ങളുടെ പുഴയെന്ന ചീത്തപ്പേര് ശക്തിപ്പെടുന്നത്. തിരക്കേറിയ ടൗണിനടുത്തുകൂടി ഒഴുകുന്ന പുഴയായിട്ടുപോലും തീര സംരക്ഷണത്തിനോ, പുഴയിലിറങ്ങുന്നലര്‍ക്ക് മുന്നറിയിപ്പിനോ, അപായ സാഹചര്യങ്ങളില്‍ ആളുകളെ രക്ഷിക്കാനോ അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ല. അറവുമാലിന്യങ്ങളടക്കം പുളയില്‍ തള്ളുന്ന പഴയ പതിവ് ഇപ്പൊഴും തുടരുന്നുണ്ട്. ഈ പുഴയുടെ തെളിമയിലും കുളിര്‍മലയിലും പുഴയോരത്ത് കാലങ്ങളായിനിലനിന്നിരുന്ന ദേശാടക്കിളികളുടെ കൊറ്റില്ലവും ഇപ്പോള്‍ പഴങ്കഥയായി.ഈ പുഴ ഇനിയിപ്പോള്‍ മുങ്ങിമരണങ്ങളുടെ നീര്‍ച്ചുഴിയാവുകയാണോ…….

Leave A Reply

Your email address will not be published.

error: Content is protected !!