വൈശാഖോത്സവത്തിന് വാള്‍ എഴുന്നെള്ളിച്ചു
കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു മുന്നോടിയായി മുതിരേരി ശിവക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിച്ചു. മൂഴിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരിയാണ് വാള്‍ എഴുന്നെള്ളിച്ചത്. വാള്‍ അക്കരെ കൊട്ടിയൂര്‍ അമ്പലത്തില്‍ എത്തുന്നതോടെ 27 നാള്‍ നീളുന്ന കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമാവും. 20 കിലോ മീറ്ററോളം കാട്ടുവഴിയില്‍ കാല്‍നടയായി സഞ്ചരിച്ചാണ് വാള്‍ അക്കരെ കൊട്ടിയൂര്‍ എത്തിക്കുക. വാള്‍ എഴുന്നെള്ളിച്ച ശേഷം മുതിരേരി ക്ഷേത്രത്തിലേക്കുള്ള വഴി മുള്ളു കൊണ്ടടച്ചു. മിഥുന മാസത്തിലെ ചിത്രാ നക്ഷത്രത്തില്‍ വാള്‍ തിരിച്ചെഴുന്നള്ളിക്കും. വാള്‍ തിരിച്ചെത്തുന്നതു വരെ മുതിരേരി ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടായിരിക്കില്ല. വാള്‍ എഴുന്നെള്ളിക്കുന്നതിനോടനുബന്ധിച്ച പൂജകള്‍ക്ക് മേല്‍ ശാന്തി മൂഴിയോട്ട് ഇല്ലം സുരേന്ദ്രന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.