സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് ക്രൂരമായി പെരുമാറുന്ന പുല്‍പ്പള്ളി സ്റ്റേഷന്‍ എസ്ഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ് നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണമെന്നും സി.പി.ഐ.എം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഏതാനും ദിവസം മുന്‍പ് എസ്.ഐയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ചെറിയ കുരിശ് കദളിക്കാട്ടില്‍ ശ്യം കുമാറിനെ വീണ്ടും എസ്.ഐ സ്റ്റേഷനില്‍ വിളിപ്പിച്ച് ഒന്നര മണിക്കൂറോളം സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു. എസ്.ഐ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ ശ്യാമിനെകൊണ്ട് നിര്‍ബന്ധിച്ച് പറയിച്ച് റെക്കോര്‍ഡ് ചെയ്തതായും നേതാക്കളാരോപിച്ചു. എസ്.ഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്യം കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ജില്ലാ പോലീസ് മേധാവിയുടെയും എ.എസ്.പിയുടെയും പരിശോധനയ്ക്കു ശേഷം 20 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ തയ്യാറാക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പെരുമാറ്റച്ചട്ടമുള്ളതിനാലാണ് എഫ്.ഐ.ആര്‍ തയ്യാറാക്കാത്തതെന്നാണ് പോലീസ് ഭാഷ്യം. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പി.എസ് ജനാര്‍ദ്ദനന്‍, പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എം.എസ് സുരേഷ്, ബാബു, അനില്‍ സി കുമാര്‍, സജി തൈപ്പറമ്പില്‍, അജീഷ് പി.ജെ, പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.