ബത്തേരി കല്‍പ്പറ്റ റോഡില്‍ കൊളഗപ്പാറ എക്സ് സര്‍വ്വീസ്മെന്‍ കോളനിക്കുസമീപമുള്ള കുഴികളാണ് പതിവായി അപടക്കെണികളാകുന്നത്. കുഴികള്‍ അടക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുന്നതായും നാട്ടുകാര്‍.
കൊളഗപ്പാറയ്ക്കു സമീപമാണ് ദേശീയപാത 766ല്‍ അപടക്കെണിയൊരുക്കി ദേശീയപാതയില്‍ വന്‍കുഴികള്‍ രൂപപെട്ടിരിക്കുന്നത്. അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. റോഡില്‍ വളവുള്ള ഈ ഭാഗത്ത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ കുഴികള്‍പെടാത്തതാണ് അപകത്തിന് കാരണമാകുന്നത്. അടുത്തിടെയായി ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിക്കുകയും വാഹനം അപകടത്തില്‍പെട്ട് ഒരു മരണവും സംഭവിച്ചു. റോഡിലെ കുഴികള്‍ക്ക് പുറമെ കാടുകള്‍ പാതയിലേക്ക് വളര്‍ന്ന് നില്‍ക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായിട്ടുണ്ട്. ഇതുകാരണം വശമൊതുങ്ങിപോകാന്‍ കാല്‍നടയാത്രക്കാര്‍ക്ക് കഴിയാതെ വരുകയും ഇത ുഅപകടത്തിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ റോഡിലെ കുഴികള്‍ അടച്ചും പാതയോരത്തെ കാടുകള്‍വെട്ടിമാറ്റിയും അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.